സെക്കൻഡ് ഹാൻഡ് കാർ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുന്നവർ ശ്രദ്ധിക്കുക; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അതുകൊണ്ടുതന്നെ സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ പരിഗണിക്കുവരും കുറവല്ല.

ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അതൊരു നഷ്ടക്കച്ചവടമായി മാറും. മാത്രമല്ല ചിലപ്പോൾ അപകടങ്ങൾക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ വാങ്ങി പുലിവാല് പിടിക്കുകയും ചെയ്യും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ വാഹനം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) തുണ വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്.

തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വെഹിക്കിൾ എൻക്വറി റിപ്പോർട്ട് ലഭിക്കുന്നതാണ്. ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.
ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ്‌ നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി
സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും.
തുണ പോർട്ടൽ👇🏻
thuna.keralapolice.gov.in

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.