വെള്ളമുണ്ട മാങ്ങോട് റൂട്ടില്‍ മടത്തും കുനിക്ക് സമീപം വെച്ച് ജീപ്പ്തട്ടി മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും, കമ്പ റെയ്ഹാനത്തിന്റേയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.വീടിന് സമീപത്തെ റോഡരികിലാണ്ടായിരുന്ന കുട്ടി റോഡിനപ്പുറത്തേക്ക് വരുന്നതിനിടെ ജീപ്പിന്റെ മുന്നിലകപെടുകയുമായിരുന്നുവെന്നാണ് വിവരം. അന്‍ഫയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







