ആശയവിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യത്തെ അടിസ്ഥാനമാക്കി പ്രൈമറികളിൽ നടപ്പിലാക്കുന്ന വരത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ശിൽപ്പശാല ജിയുപി എസ് പുളിയാർ മലയിൽ നടത്തി.എച്ച്എം ജോസ് കെ സേവ്യർ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വരയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രീ പ്രൈമറി അധ്യാപിക ജോർല വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി ലിനേഷ്,ശ്രുതി എന്നിവർ സംസാരിച്ചു.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍
കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍







