അമ്പലവയൽ :ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വയോജനങ്ങളെ ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മീനങ്ങാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് കെ ആർ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, സഹകരണ ബാങ്ക് പ്രസിഡണ്ട് വി വി രാജൻ, അന്നമ്മ മത്തായി സി, പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു .കെ.കെ വിശ്വനാഥൻ പ്രവർത്ത റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് സി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു ഭാരവാഹികൾ കെ ആർ ശിവശങ്കരൻ പ്രസിഡണ്ട്. കെ കെ വിശ്വനാഥൻ സെക്രട്ടറി, പി യു കോര ഖജാൻജിയുമായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു. എൻ സി കുര്യാക്കോസ് സ്വാഗതവും ടി ടി സ്കറിയ നന്ദിയും പറഞ്ഞു

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്