കേന്ദ്രവിഷ്‌കൃത പദ്ധതിയായ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ ജില്ലയില്‍ നടപ്പിലാക്കുന്നതിനായി 560 സര്‍വ്വേയേഴ്‌സ്, വളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മിനിമം പ്ലസ്ടു വരെയെങ്കിലും വിദ്യാഭ്യാസമുള്ളവരും കമ്പ്യൂട്ടര്‍/മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുന്നതില്‍ അറിവുള്ളവരുമായിരിക്കണം. കൃഷിഭവനില്‍ ബന്ധപ്പെട്ട രേഖകളുമായി സെപ്തംബര്‍ 23 ന് വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കുന്ന ഓരോ സര്‍വ്വേയേഴ്‌സ്, വളന്റിയേഴ്‌സും 1500 എണ്ണം വീതം പ്ലോട്ടുകളുടെ സര്‍വ്വെ പൂര്‍ത്തീകരിക്കണം. സര്‍വ്വെ പൂര്‍ത്തിയാക്കുന്ന മുറക്ക് ഒരു പ്ലോട്ടിന് 10 രൂപ നിരക്കില്‍ 15,000 രൂപ പ്രതിഫലം ലഭിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്