മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് തിരുമേനിയുടെ പ്രഥമ മെത്രാഭിഷേക വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തി. പാതിരിച്ചാലില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ അധ്യക്ഷത വഹിച്ചു. നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കൂട് ഗൈഡന്‍സ് സെന്ററിന്റെ കട്ടിളവെപ്പ് കര്‍മ്മവും നടന്നു.
എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി, പഞ്ചായത്ത് അംഗങ്ങളായ ലത വിജയന് , ഉഷ വിജയന് , ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, വൈദിക സെക്രട്ടറി ഫാ. ജയിംസ് വന്മേലില് തുടങ്ങിയവര്‍ പ്രസംഗിച്ചു. എംജെഎസ്എസ്എ മലബാര്‍ ഭദ്രാസനം നടന്നുന്ന ‘കൂടിന് കുരുന്നുകളുടെ കൂട്ട് ‘ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഡോ. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് തിരുമേനി നിര്‍വഹിച്ചു. കൂട് ചാരിറ്റിയില്‍ നിന്നുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. കൂട് ഡയറക്ടര്‍ ഫാ. ബിജുമോന് ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി, ട്രഷറര്‍ ബിനു മാടേടത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. എല്‍ദൊ കൂരന്‍ താഴത്ത് പറമ്പില്‍ , ഫാ. ഷില്‍സണ്‍ മത്തോക്കില്‍, ബൈജു കോറോം, പുതുശ്ശേരിക്കടവ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബാബു നീറ്റുങ്കര തുടങ്ങിയവര്‍ നേതൃത്വം നല്കി