കല്പറ്റ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വ്യക്തിയയോ, വാഹനമോ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഫോട്ടോ,വീഡിയോ,സ്ഥലം,സമയം എന്നിങ്ങനെ തെളിവ് സഹിതം നല്കുന്നവര്ക്കാണ് പാരിതോഷികം നല്‍കുക. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം 9497753031 എന്ന വാട്സപ്പ് നമ്പറിലോ cleankalpettamunicipality@gmail.com എന്നതിലോ അയക്കുക.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







