കല്‍പ്പറ്റ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിന്റെ ഭാഗമായി ഗൂഢാലോചന നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ ക്കെതിരെ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഗണേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കര്‍ഷക കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, തുടര്‍ന്ന് ഗണേഷ് കുമാറിന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.
സത്യപ്രതിജ്ഞ ലംഘനമാണ് ഗണേഷ് കുമാര്‍ നടത്തിയിട്ടുള്ളത്. അത്തരം സാഹചര്യത്തില്‍ തല്‍സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ യോഗം സാലി റാട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. പി.കെ മുരളി അധ്യക്ഷത വഹിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്