ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ അക്ഷരജ്വാല തെളിയിച്ചു.
ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ
ലൈബ്രറി പ്രതിഷേധിക്കുകയും
ചെയ്തു. പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ സെക്രട്ടറി എം ശശി മാസ്റ്റർ,
എം അബ്ദുൾ അസീസ് മാസ്റ്റർ, പി എം ഷബീറലി, പി ജെ കുര്യാച്ചൻ എന്നിവർ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






