ജിയുപിഎസ് പുളിയാർ മലയിൽ ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു.കുറിച്യാർമല ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ സി.ദിവാകരൻ ഉദ്ഘാടനം നിർവഹിച്ചു.ദേശിയ ഹിന്ദി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സ്ക്കൂളിലെ ഹിന്ദി അധ്യാപിക ഷൈനി ടീച്ചർ വിശദീകരിച്ചു.ഹിന്ദി ഭാഷയിലുള്ള അസംബ്ലി ,കുട്ടികളുടെ വിവിധ ഹിന്ദി കലാപരിപാടികൾ എന്നിവ നടത്തി.ഹെഡ്മാസ്റ്റർ ജോസ്,അധ്യാപകരായ സജീഷ് ,ലിനേഷ് , ചിത്ര എന്നിവർ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






