മാനന്തവാടി നഗരസഭയടക്കം നാല് തദ്ധേശ സ്വയംഭരണ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ മാത്രമാണ് ഇന്ന് രാവിലെയോടെ അവസാനിച്ചിരിക്കുന്നത്. എന്നാൽ പ്രസ്തുത പ്രദേശങ്ങൾ ജൂലൈ 28 മുതൽ കണ്ടയ്ൻമെൻറ് സോണുകളായി തുടരുകയാണ്. അതിനാൽ ഇവിടങ്ങളിൽ കണ്ടയ്ൻമെന്റ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും. കൂടാതെ മാനന്തവാടി താലൂക്കിലെ നിരോധനാജ്ഞയും നിലനിൽക്കുന്നുണ്ട്. അവശ്യ വസ്തു വിൽപ്പന ശാലകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുക. അവശ്യ വസ്തുക്കളുടെ വിൽപ്പന നിലവിലെ സ്ഥിതി അനുസരിച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ.മാറ്റങ്ങൾ വരുന്ന മുറയ്ക്ക് അറിയിപ്പ് നൽകുന്നതായിരിക്കും.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ