ഫാം മെക്കനൈസേഷന്‍ 2023-24 പദ്ധതി പ്രകാരം കൃഷി ഭവനുകളില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 18 നും 41നുമിടയില്‍ പ്രായമുള്ള വി.എച്ച്.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 23 ന് വൈകിട്ട് 3 നകം അതതു കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക