വാങ്ങാൻ ഇനി നാല് ദിവസം കൂടി മാത്രം അവസരം; കേരള സർക്കാർ ഓണം ബംബർ ലോട്ടറിക്ക് വേണ്ടി കൂട്ടയിടി; കേരള തമിഴ്നാട് അതിർത്തിയിലെ ലോട്ടറി കടകളിൽ കേരള ലോട്ടറി എടുക്കാൻ തമിഴരുടെ തിക്കും തിരക്കും: റെക്കോർഡ് വില്പനയിലേക്ക് നീങ്ങി കേരള സർക്കാർ ലോട്ടറി.

നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുന്നു. 67,31,394 ടിക്കറ്റുകള്‍ ഇന്നലെവരെ വിറ്റു. മണ്‍സൂണ്‍ ബമ്ബര്‍ പിരിവിട്ടെടുത്ത ഹരിതക‌ര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒന്നാംസമ്മാനം അടിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂട്ടുചേര്‍ന്ന് ടിക്കറ്റെടുക്കുന്ന ട്രെൻഡാണ് വില്പന കത്തിക്കയറാൻ കാരണം. തമിഴ്നാട്ടില്‍നിന്ന് വലിയ ഡിമാൻഡുമുണ്ട്. 500 രൂപയുടെ ടിക്കറ്റിന് കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ തിരക്കാണ്.

80 ലക്ഷം ടിക്കറ്റ് നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് അനുമതി. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റു. സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാരുടെ ആവശ്യം ശക്തമാണ്. ഇതില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

ഡെയ്‌ലി ടിക്കറ്റിനും വമ്ബൻ കച്ചവടം: ദിവസേന വില്‍ക്കുന്ന കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി, ഫിഫ്റ്റി ഫിഫ്റ്റി, അക്ഷയ, നിര്‍മ്മല്‍, വിൻവിൻ തുടങ്ങിയ ടിക്കറ്റുകള്‍ക്കും ഇപ്പോള്‍ വമ്ബൻ കച്ചവടമാണ്. ഭൂരിഭാഗം ദിവസങ്ങളിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുന്നുണ്ട്. അക്ഷയ, ഫിഫ്റ്റിഫിഫ്റ്റി ഒഴികെയുള്ളവ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ഫിഫ്റ്റിഫിഫ്റ്റി 85.85 ലക്ഷവും അക്ഷയ 1.7 കോടിയും അച്ചടിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.