തേറ്റമല : തേറ്റമല ഗവ.ഹൈസ്കൂൾ സ്കൂൾ കലോത്സവം ധിനക്-2023 ൽ വാശിയേറിയ മത്സരത്തിൽ 402 പോയിന്റോടെ വാട്ട്സ് അപ് ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. 398 പോയിന്റോടെ ഫേസ് ബുക്ക് ഗ്രൂപ്പ് രണ്ടാം സ്ഥാനവും ടെലിഗ്രാം, ഇൻസ്റ്റഗ്രാം എന്നീ ഗ്രൂപ്പുകൾ യഥാക്രമം 3, 4 സ്ഥാനങ്ങളും കരസ്ഥമാക്കി. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ വാട്സ് ആപ് ഗ്രൂപ്പും, എൽ.പി വിഭാഗത്തിൽ ഫേസ് ബുക്ക് ഗ്രൂപ്പും ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് ഹെഡ്മാസ്റ്റർ മനോജ് മാത്യു, പി.ടി എ പ്രസിഡന്റ് നാസർ കൂത്തുപറമ്പൻ , ഇബ്രാഹിം കേളോത്ത്, ജെസി തോമസ്, ഫാരിഷ , ഉമൈബ, സന്തോഷ് വി.എം. തുടങ്ങിയവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







