മാനന്തവാടി: വൃത്തിയുടെ മഹിമ വിളി ചോദികൊണ്ട് യുവജന പങ്കാളിത്തതോടെ ഇന്ത്യൻ സ്വച്ഛ് ലീഗ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ടൗണും, പരിസര പ്രദേശങ്ങളും ശുചീകരണവും, വിളംബര ജാഥയും നടത്തി. മാനന്തവാടി നഗരസഭ വൃത്തിയുടെ കാര്യത്തിൽ മുന്നേറുന്നതിനായി നഗരസഭയുടെ ഒന്നാം ഘട്ടം എന്ന നിലയിൽ വിവിധ ഡിവിഷനുകളിൽ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി 60 ലക്ഷം രൂപ ചിലവഴിച്ച് എം.സി.എഫ് കെട്ടിടം സ്ഥാപിക്കുന്നതിലേക്ക് കടന്നു. ഗാന്ധി പാർക്കിൽ നടന്ന ചടങ്ങ് മലയാളം ഫിലിം യുവ ഡയറക്ടർ ആതിര വയനാട് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തുമ്മ ടീച്ചർ, അബ്ദുൾ ആസിഫ്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.ഉസ്മാൻ, മേരീ മാതാ എൻ.സി.സി. കേഡറ്റ് ഓഫീസർ സാബു.ഒ.ജെ, എൻ.എസ്.എസ്.പോഗ്രാം ഓഫീസർ അർച്ചന എം.കെ, അമൽ കെ.എസ്, ആവണി.കെ.ഷിനോജ്, ജെ.എച്ച്.ഐ സിമി.വി, വിനോദ്.കെ.വി, ആസ്മ.കെ, കൗൺസിലർമാർ, വ്യാപാരി വ്യവസായി അംഗങ്ങൾ, നഗരസഭയുടെ കീഴിലുള്ള വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ, കണ്ടിജൻ്റ് ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്