മാനന്തവാടി സി.ഡി.എസ്സ് രണ്ടിന്റെ ആഭിമുഖ്യത്തിൽ പൊതുസഭയും പോഷൺ 2023 ബോധവൽക്കരണ സെമിനാറും നടത്തി. പൊതുസഭ മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിപിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ ഡോളി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ, കൗൺസിലർമാരായ സിനി ബാബു, സുനിമോൾ, സി. ഡി. എസ്സ് വൈസ് ചെയർ പേഴ്സൺ ഗീത ശശി എന്നിവർ സംസാരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







