മിഷൻ ഇന്ദ്രധനുഷ്: രണ്ടാം ഘട്ടത്തിൽ നൂറ് ശതമാനം നേട്ടം

അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും രോഗ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്-5.0 യുടെ രണ്ടാം ഘട്ടത്തിൽ ജില്ലയ്ക്ക് നൂറ് ശതമാനം നേട്ടം.
2027 കുട്ടികൾക്കും 427 ഗർഭിണികൾക്കും വാക്സിൻ നൽകി. ഇതിൽ അതിഥി തൊഴിലാളികളുടെ 21 കുട്ടികളും 4 ഗർഭിണികളും ഉൾപ്പെടുന്നു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ , പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 340 സെഷനുകളാണ് ഇതിനായി സംഘടിപ്പിച്ചത്. ബിസിജി, ഒപിവി, ഐ, പി വി,റോട്ടാ വാക്സിൻ,എം ആർ ,ഡി പി ടി , ടി ഡി, പി സി വി , പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് നൽകിയത്. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന മാരക രോഗങ്ങളിൽനിന്ന്‌ കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെയും വിട്ടുപോകാതിരിക്കാൻ ജില്ലയിലുടനീളം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ് ജില്ലയിലുണ്ടായത്. ഒക്ടോബർ ഒമ്പത് മുതൽ 14 വരെ നടക്കുന്ന മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ഏതെങ്കിലും കുത്തിവപ്പെടുക്കാൻ സാധിക്കാതെ പോയ രക്ഷിതാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി ദിനീഷ് പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.