ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അനുയോജ്യ കരിയറിന് അനുയോജ്യ കോഴ്‌സ് എന്ന വിഷയത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടത്തുന്ന ഉപരിപഠന സാധ്യതാ സെമിനാറിന്റെയും എക്‌സിബിഷന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അജിത്ത് കാന്തി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് എം വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ്, സ്റ്റാഫ് സെക്രട്ടറി ബീനാ ജോര്‍ജ്ജ്, കരിയര്‍ കോര്‍ഡിനേറ്റര്‍ കെ പ്രസാദ്, സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍ കെ ഷാജി, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജെ അനുമോദ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡ് ഉമ്മര്‍ എസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി അബ്ദുള്‍ റഷീദ് എന്നിവര്‍ ക്ലാസ്സെടുത്തു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







