വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള മെഷിനിസ്റ്റ്, ഷീറ്റ്മെറ്റല്‍, പ്ളംബിംഗ് ട്രേഡ്സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡുകളില്‍ ടിഎച്ച്എസ്എല്‍സി, കെജിസിഇ, ഐടിഐ, ഐടിസി, ഡിപ്ലോമ ഐടിഐ, ഐടിസി, എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍ എത്തണം.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






