പി.എം കിസാന് പദ്ധതിയുടെ ആനുകൂല്യം തുടര്ന്നും ലഭിക്കുന്നതിനായി ആധാര് സീഡിംഗ്, ഇ.കെ വൈസി ഭൂരേഖകള് അപ് ലോഡിംഗ് എന്നിവ പൂര്ത്തിയാക്കാത്തവര് സെപ്റ്റംബര് 30നകം പൂര്ത്തിയാക്കണമെന്ന് പ്രിന്സിപ്പല് കൃഷി ഓഫീസര് അറിയിച്ചു. കൃഷി ഭവന് നടത്തുന്ന ക്യാമ്പയിനുകള് വഴി ആധാര് സീഡിംഗും അക്ഷയകേന്ദ്രങ്ങള്, പി.എം കിസാന് മൊബൈല് ആപ്പ് വഴി ഇ കെവൈസി നടപടികളും പൂര്ത്തീകരിക്കാം. ആധാര് സീഡിംഗ് പ്രശ്നങ്ങള് പരിഹരിക്കാന് പോസ്റ്റ് ഓഫീസുമായ് ബന്ധപ്പെടണം. ഫോണ് 04936 202506.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







