പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം” ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശ ഗാനം,പ്രസംഗം എന്നിവ ഉൾപ്പടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.സൂര്യജിത്ത്,സഹന ,അൻസില എന്നിവർ സംസാരിച്ചു.റീത്ത ടീച്ചർ,ഡോ. ഷിൻസി സേവ്യർ,ഷജീർ പി. എ തുടങ്ങിയവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്