തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും.

തിരുവനന്തപുരം:തദ്ദേശഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. നവംബര്‍ 11നു മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നതിനാല്‍ നീട്ടിവയ്ക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച കമ്മിഷന്റെ ഉത്തരവും കത്തും സര്‍ക്കാരിനു കൈമാറി. നടപടിക്രമങ്ങളുടെ വിശദ തീയതി പിന്നീടു പ്രഖ്യാപിക്കും.

പകര്‍ച്ചവ്യാധികള്‍ പോലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കമ്മിഷനുള്ള അധികാരം ഉപയോഗിച്ചാണു നടപടി. ഇതോടെ, നവംബര്‍ 11നു ശേഷം മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും.

ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം നവംബര്‍ 4നു മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച്‌ 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്കുക. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഭരണം. ഇവര്‍ക്കു പുറമേ 2 ഉദ്യോഗസ്ഥര്‍ കൂടി സമിതിയിലുണ്ടായേക്കും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2 ദിവസം കൂടി അവസരം. www.lsgelection.kerala.gov.in വെബ്‌സൈറ്റ് വഴിയാണു പേരു ചേര്‍ക്കേണ്ടത്. നിലവിലുള്ള പട്ടികയിലെ തെറ്റു തിരുത്തുന്നതിനും വാര്‍ഡ് മാറ്റുന്നതിനും സൗകര്യമുണ്ട്. പ്രവാസികള്‍ക്കും പേരു ചേര്‍ക്കാം. പരേതരും സ്ഥലംമാറി പോയവരുമായവരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കും. .

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ

കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലേക്ക് യുപിഎസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 ഉച്ചക്ക് 12നകം മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.എൽ.പി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം നവംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.