വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഇവയൊക്കെ..

ദഹനവ്യവസ്ഥയുടെ പ്രധാന ഘടകമാണ് കുടൽ. ഭക്ഷണത്തിന്റെ ദഹനത്തിലും ആഗിരണത്തിലും ഉൾപ്പെട്ടിരിക്കുന്ന വിവിധ അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

ഒന്ന്..

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.

രണ്ട്..

നെയ്യാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൂന്ന്..

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്..

ഉള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും

അഞ്ച്..

നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *