മാനന്തവാടി നഗരസഭ ഹാളില്‍ പട്ടയ അസംബ്ലി യോഗം ചേര്‍ന്നു. നഗരസഭ പരിധിയില്‍ പട്ടയം ലഭിക്കാത്ത ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
അമ്പുകുത്തി, ചെന്നലായി പ്രദേശങ്ങള്‍, എസ്റ്റേറ്റ് മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പ്രശ്നങ്ങള്‍, ആദിവാസി ഭൂ പ്രശ്നങ്ങള്‍, കൈവശരേഖ ഇല്ലാത്ത വിഷയങ്ങള്‍ തുടങ്ങി നഗരസഭ പരിധിയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. കൈവശം ഭൂമിയുള്ള എല്ലാവര്ക്കും പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, ലേഖ രാജീവന്, പി.വി.എസ്സ് മൂസ, പാത്തുമ്മ ടീച്ചര്‍, അബ്ദുള്‍ അസിഫ്, വി.യു.ജോയി, എം.നാരായണന്, വി.ആര് പ്രവീജ്, കൗണ്‍സിലര്‍മാര്‍, വില്ലേജ് ഓഫീസര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്