കമ്പളക്കാട്: നബിദിനവുമായി ബന്ധപ്പെട്ട് ഓട്ടോ സ്റ്റാന്റും പരിസര വും അലങ്കാരവസ്തുക്കൾ കൊണ്ട് അണിയിച്ചൊരുക്കിയിരിക്കു കയാണ് കമ്പളക്കാട്ടെ ഒരുപറ്റം ഓട്ടോ ഡ്രൈവർമാർ, ബിനു (കുട്ടൻ), രഞ്ജിത്ത്, അനൂപ്, ഷിന്റോ, രാധാകൃഷ്ണൻ, സല്ലപ് എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോ സ്റ്റാൻഡ് അലങ്കരിച്ചത്. നാട്ടിൽ നടക്കുന്ന ആഘോഷത്തെ ഏറ്റവും മനോഹരമാക്കുക യെന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് ഡ്രൈവർമാർ പറഞ്ഞു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







