കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കണിയാമ്പറ്റ പഞ്ചായത്ത് ബാലകേരളം പ്രസിഡന്റ് മുഹമ്മദ് സയാന്റെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ.പിക്ക് പരാതി നൽകി.
കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂൾ,കമ്പളക്കാട് അൻസാരിയ മദ്രസ, കണിയാമ്പറ്റ ഗവൺമെന്റ് യുപി സ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും ഭീഷണിയായ രൂപത്തിൽ തെരുവ് നായ്ക്കൾ പെരുകിയിരിക്കുന്നു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റുന്ന സംവിധാനം അടക്കം ഒരുക്കണമെന്ന് ബാലകേരളം ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുഹമ്മദ് ഹനാൻ (കൺവീനർ),മുഹമ്മദ് ഹാനിൻ,മുഹമ്മദ് ഷിനാസ്,മുഹമ്മദ് ഷാഫി,മുഹമ്മദ് കാസിം,മുഹമ്മദ് ഹിദാഷ്,മുഹമ്മദ് മുനീബ്,രാസിൻ പി എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







