പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറയിലെ 1984 – അധ്യായന വർഷത്തെ എസ്.എസ്
എൽ.സി ബാച്ച് നാൽപ്പതാം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറത്തറ ടെറസ് റിസോർട്ടിൽ വെച്ചായിരുന്നു പരിപാടി നടത്തിയത്.
സ്കൂളിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ എം ജി ശശി ഉദ്ഘാടനം ചെയ്തു.വിജയൻ കെ. വി സംസാരിച്ചു.
മുൻ അധ്യാപകരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ , മാജിക് ഷോ,അധ്യാപകരുടെയും സഹപാഠികളുടെയും ഓർമ്മകൾ പങ്കുവെക്കൽ എന്നിവ നടത്തി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







