കണ്ടെയ്നർ വീണിട്ടും ‘കട്ടക്ക്’; കാറുകൾക്കിടയിലെ ശക്തിമാനെ കാണാം -വൈറൽ വിഡിയോ

കണ്ടെയ്നർ ട്രക്ക് മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്‍റെ വിഡിയോ വൈറലാകുന്നു. ഗുജറാത്തിലായിരുന്നു സംഭവം. ‘പ്രതീക് സിങ്’ എന്നയാളുടെ യൂട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെക്കപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വിഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലേക്ക് വീഴുകയായിരുന്നു.

കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. വിഡിയോ വൈറലായതോടെ ഈ കാർ ഏതെന്നായി നെറ്റിസൺസിന് ഇടയിലെ ചോദ്യം. ഫോക്സ്വാഗൺ പോളോ ആണ് വിഡിയോയിലെ താരം. ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഇതുവരെ പുറത്തിറക്കിയ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നാണ് പോളോ. സ്പോര്‍ട്ടി ഡിസൈന്‍, സേഫ്റ്റി, രസംപിടിപ്പിക്കുന്ന ഡ്രൈവിങ് അനുഭവം എന്നിവയിലൂടെ പോളോ യൂത്തന്‍മാരുടെ രോമാഞ്ചമായി മാറി.

ജര്‍മനിക്കാര്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമായിരുന്നു ഈ ഹാച്ച്ബാക്ക്. 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂനിറ്റ് വില്‍പ്പന നേടിയ കാര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വിപണിയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും പോളോ ഇന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യമാണ് പോളോയെ ഇക്കാലത്തും തലക്കെട്ടുകളില്‍ ഇടംനേടിക്കൊടുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ വാഹനങ്ങളില്‍ ഒന്നാണ് പോളോ.

അപകടത്തില്‍ പോളോയുടെ സസ്‌പെന്‍ഷൻ മുഴുവനായും തകര്‍ന്നു. റിയര്‍ ബമ്പറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കണ്ടെയ്നര്‍ പിന്‍വശത്ത് വീണതിനാല്‍ പിറകിലെ വന്‍ഡ്ഷീല്‍ഡ് തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പോളോയുടെ റൂഫും പില്ലറുകളും കേടുപാടുകള്‍ കൂടാതെയാണ് ഇരിക്കുന്നത്. അതുപോലെ തന്നെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിനും ജനലുകള്‍ക്കും പോറലേറ്റിട്ടില്ല.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.