എട്ടു മുതൽ പത്തു കോടി വരെ ചെലവ്; വേൾഡ് വൈഡ് കളക്ഷനിൽ നേടിയത് 100 കോടിയിലധികം: മലയാളചലച്ചിത്രം ആർ ഡി എക്സിന്റെ അമ്പരപ്പിക്കുന്ന ലാഭ കണക്കുകൾ

മലയാളത്തില്‍ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്ബരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്‍വൈഡ് ബിസിനിസില്‍ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്ബൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.

ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകള്‍ പ്രകാരം ആര്‍ഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേള്‍ഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആര്‍ഡിഎക്സ് നേടിയത് 28 ദിവസങ്ങളില്‍ നിന്നാണ്. വമ്ബൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആര്‍ഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതല്‍ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുമ്ബോള്‍ കളക്ഷനില്‍ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകള്‍ കുറയ്‍ക്കാതെയുള്ളത്) എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വമ്ബൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലിക്സ് ആര്‍ഡിഎക്സിന്റെ ഒടിടി റൈറ്റ്സ് നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ഡിഎക്സിന്റെ തമിഴ് റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാനായി കമല്‍ഹാസന്റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളിലെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ആര്‍ഡിഎക്സ് ആകര്‍ഷകമാക്കിയത് സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ്. അൻപറിവിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ഓരോ താരത്തിനും അനുയോജ്യമായ തരത്തിലായിരുന്നു എന്നതാണ് പ്രത്യേകത. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം വിജയത്തിലെത്തിക്കാനായി. മഹിമ നമ്ബ്യാരായിരുന്നു ആര്‍ഡിഎക്സിലെ നായിക. ബാബു ആന്റണി, ലാല്‍ എന്നിവര്‍ക്കൊപ്പം മാലാ പാര്‍വതിയും ഒരു നിര്‍ണായക വേഷത്തിലുണ്ടായിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.