എടവക ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ടവരെ നീക്കം ചെയ്യുന്നതിനുള്ള പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 30 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണം.ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം പട്ടികയില്‍ ഉള്‍പ്പെട്ടവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതാണെന്ന് എടവക ഗ്രാമപഞ്ചായത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







