ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബത്തിലെ വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 5നകം തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ 9947903459

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്