ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്റ് ഹിയറിംഗ് സ്കൂളിൽ ബധിരദിനാഘോഷം സംഘടിപ്പിച്ചു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി നഗരസഭ കൗൺസിലർ വത്സ ജോസ് മുഖ്യപ്രഭാഷണം നടത്തി.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ആശംസ അർപ്പിച്ചു. എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.കേക്ക് മുറിച്ച് ലഘുഭക്ഷണം നൽകി സന്തോഷം പങ്കിട്ടു.സ്കൂൾ മാനേജർ സിസ്റ്റർ മാർട്ടീന സ്വാഗതവും,ഹെഡ്മിസ്ട്രസ് ഡോളി സേവ്യർ നന്ദിയും രേഖപ്പെടുത്തി. വത്സജോയി,ജാൻസി ബെന്നി,സുനിജോബി,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്