ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു; ഹീറോ മോട്ടോകോര്‍പ്പുമായി വിതരണ കരാര്‍ ഒപ്പുവച്ചു.

ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്സണുമായി വിതരണ കരാര്‍ ഒപ്പു വച്ചതായി ഹീറോ മോട്ടോകോര്‍പ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിതരണ ഉടമ്പടി പ്രകാരം, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ ബൈക്കിന്റെ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ജനറല്‍ മര്‍ച്ചന്‍ഡൈസ് റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ബ്രാന്‍ഡ് എക്‌സ്‌ക്ലൂസീവ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലര്‍മാരുടെയും ഹീറോയുടെ നിലവിലുള്ള ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും വില്‍ക്കും.

ലൈസന്‍സിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡ് നാമത്തില്‍ നിരവധി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഇന്ത്യയിലെ ബിസിനസ്സ് മോഡല്‍ മാറ്റുന്നതിനായി സെപ്റ്റംബറില്‍ ‘ദി റിവയര്‍’ പദ്ധതി പ്രകാരം ഹാര്‍ലി പുതിയ ബിസിനസ് നടപടികള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍.

ഈ ക്രമീകരണം ഇരു കമ്പനികള്‍ക്കും പരസ്പരം പ്രയോജനകരമാണ്. കാരണം ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡിനെ ശക്തമായ വിതരണ ശൃംഖലയും ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്തൃ സേവനവും ഒരുമിച്ച് കൊണ്ടുവരുന്നതാണ് പുതിയ കരാര്‍. ഈ വര്‍ഷം ആദ്യം, ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍, ഹാര്‍ലി ഡേവിഡ്സണുമായി ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഒരു കരാറിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ കമ്പനി ഇന്ത്യ വിടാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ 11 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, ആഗോള പുന:സംഘടന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വില്‍പ്പന, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന് ഹാര്‍ലി വ്യക്തമാക്കി. കമ്പനിയുടെ ചില പദ്ധതികളുടെ ഭാഗമായി ചില വിപണികളില്‍ നിന്ന് പുറത്തുകടക്കുന്നതായി കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു. നഷ്ടമുണ്ടാക്കുന്ന വിപണികളില്‍ നിന്ന് പിന്മാറുകയും യുഎസ്, യൂറോപ്പ്, ഏഷ്യാ പസഫിക് ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍, ഉല്‍പാദനവും വില്‍പനയും കുത്തനെ കുറഞ്ഞു വരികയാണ്. ഇന്ത്യന്‍ ഉല്‍പാദനത്തിന്റെ അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11,753 യൂണിറ്റില്‍ നിന്ന് 4,533 യൂണിറ്റായി കുറഞ്ഞു. വില്‍പ്പന 4,708 യൂണിറ്റില്‍ നിന്ന് 2,470 യൂണിറ്റായി കുറഞ്ഞു. സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്നാം പാദത്തില്‍ മോട്ടോര്‍സൈക്കിളുകളും അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമുള്ള വരുമാനം 964 മില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 1.07 ബില്യണ്‍ ഡോളറായിരുന്നു.

പ്രീ മാര്‍ക്കറ്റ് ട്രേഡിംഗില്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ചെലവ് ചുരുക്കാനും മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോചെന്‍ സീറ്റ്‌സിന്റെ നീക്കങ്ങള്‍ ഓഹരി വില ഉയരാന്‍ കാരണമായി. അതേസമയം, ഹാര്‍വി-ഡേവിഡ്സണ്‍ ചൊവ്വാഴ്ച ത്രൈമാസ വരുമാനത്തില്‍ 9.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോള മോട്ടോര്‍ സൈക്കിള്‍ ഡിമാന്‍ഡ് ഇതുവരെ കരകയറിയിട്ടില്ല എന്നതിന്റെ സൂചനയാണിത്.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി; പ്രതീക്ഷിക്കുന്നത് ഈ മാസം അവസാനം, മലയാളികൾക്ക് ആശ്വാസമാവും

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത്

മക്കളുടെ വിവാഹ ഒരുക്കത്തിനിടയില്‍ പ്രണയത്തിലായി; വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ പ്രതിശ്രുത വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജ്വയിനിയിലാണ് സംഭവം. മാതാവിനെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കഴിഞ്ഞ വ്യാഴാഴ്ച ആണ് കേസ് കൊടുത്തത്. കേസ് കൊടുക്കുന്നതിന്

ആരോഗ്യമുള്ള ഹൃദയമാണോ ലക്ഷ്യം? എന്നാല്‍ ഈ നാല് ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ലിസ്റ്റില്‍ നിന്ന് വെട്ടിക്കോളൂ.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിന് വര്‍ദ്ധനവിന് പിന്നില്‍ നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതികളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഹൃദയത്തെ പിണക്കുന്ന പദാര്‍ത്ഥങ്ങള്‍

മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു. പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ

ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമി: 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമിയിലെ 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. മികച്ച

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.