വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കും. യോഗ്യത കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യരായവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04935 240 264.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്