മാനന്തവാടി പി.കെ കാളന് മെമ്മോറിയല് കോളേജ് ഓഫ് അപ്ലൈഡ് സയന്സില് ഏകദിന സെമിനാര് നടത്തി. ഉന്നത വിദ്യാഭ്യാസത്തില് കൃത്രിമ ബുദ്ധി ഉയര്ത്തുന്ന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മേരിമാതാ കോളേജ് അസി.പ്രൊഫസര് ഡോ.ഒ.ജെ സാബു ക്ലാസെടുത്തു. പ്രിന്സിപ്പാള് ഡോ. എ.ആര് സുധാദേവി, സി.വി ആതിര, ആര് ലിറ്റി, എ.പി ആര്ഷ തുടങ്ങിയവര് സംസാരിച്ചു. സെമിനാറില് കോളേജ് അധ്യാപകര്, വിദ്യാര്ത്ഥികള് തുടങ്ങിയവര് പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്