സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ സെപ്റ്റംബര്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ എറണാകുളം പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ അല്ലാതെയോ പുതുക്കണം.
ഫോണ്‍ 0484 2312944.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്