ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ്
പടിഞ്ഞാറത്തറ യൂണിറ്റ് സമ്മേളനം കൽപ്പറ്റ മേഖലാ പ്രസിഡണ്ട് ബിനോജ് മാത്യു ഉദ്ഘാടനം ചെയ്തു.പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബെന്നി തരിയോട് അവതരിപ്പിച്ചു.
മേഖല സെക്രട്ടറി രഞ്ജിത്ത്,ജിൻസൺ, സുനിൽ വെണ്ണിയോട്,അബി അഗസ്റ്റിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഗസ്റ്റിൻ കെസി(പ്രസിഡണ്ട് ബെന്നി തരിയോട് (സെക്രട്ടറി),സുനിൽ വെണ്ണിയോട്(ട്രഷറർ),
വിജയ നാരായണൻ(വൈസ്പ്രസിഡണ്ട്) ,ടിറ്റോ(ജോയിൻ സെക്രട്ടറി) എന്നിവരെയും
മേഖലാ കമ്മറ്റി ഭാരവാഹികളായി ബിനോജ് മാത്യു, അബി അഗസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു. അനിൽകുമാർ നന്ദി പറഞ്ഞു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







