ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്. നിരവധി തവണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഓടുന്ന ട്രെയിനില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്യുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു റീല്‍സ് ഷൂട്ടിനിടെ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു മാസം മുമ്പ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് യുവാക്കളുടെ റീല്‍സ് ഷൂട്ടിന് എതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്.

ട്രെയില്‍ അത്യാവശ്യം വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കൈ കൊണ്ട് വാതിലിന്‍റെ കമ്പിയില്‍ തൂങ്ങി റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ, ട്രാക്കിലെ കരിങ്കല്‍ ചീളുകളില്‍ തട്ടി യുവാവിന്‍റെ ബാലന്‍സ് തെറ്റുന്നു. തുടര്‍ന്ന് ഇയാള്‍ ട്രെയിനിന്‍റെ അടിയിലേക്ക് വീഴുന്നു. വീഡിയോയില്‍ യുവാവ് മൂന്നാല് തവണ ഉരുണ്ട ശേഷം കൈ ട്രെയിനിന്‍റെ അടിയിലേക്ക് പോകുന്നത് കാണാം. ഈ സമയമാകുമ്പോഴേക്ക ട്രെയിന്‍ അത്യാവശ്യം സഞ്ചരിക്കുകയും വീഡിയോയില്‍ നിന്നും യുവാവ് ഏറെ അകലെയാവുകയും ചെയ്യുന്നു. വീഡിയോയില്‍ യുവാവ് പിടി വിട്ട് വീഴുമ്പോള്‍ ട്രെയിനിലുള്ള ആളുകളുടെ നിലവിളി ഉയരുന്നത് കേള്‍ക്കം. ഓടുന്ന ട്രെയിനില്‍ നിന്നും കരിങ്കല്‍ ചൂളുകളിലേക്ക് വീണ യുവാവിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. ട്രെയിന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഇയാള്‍ റെയില്‍വേ ട്രാക്കിന് സമൂപത്തെ കരിങ്കല്‍ ചീളുകള്‍ക്ക് മുകളില്‍ കുത്തിയിരിക്കുന്നത് കാണാം. ocholesഎന്ന ഇന്‍സ്റ്റാഗ്രം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു ‘നിങ്ങള്‍ക്ക് തെരുവുകള്‍ കുറവായിരിക്കുമ്പോള്‍’. തൊട്ട് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്, ‘ഏറ്റവും മിടുക്കരായ ഇന്ത്യൻ പൗരന്മാർ’ എന്നായിരുന്നു. വീഡിയോ കണ്ടവരില്‍ ഒരുപാട് പേര്‍ യുവാവിന് കാര്യമായ അപകടം പറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.