ഇന്നോവക്ക് വെല്ലുവിളിയായി ഹ്യുണ്ടായിയുടെ എംയുവി; സ്റ്റാറിയ എംപിവി

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാറിയ എംപിവി ഇന്നോവക്ക് വെല്ലുവിളിയാകുന്നു. വലിയ വലിപ്പമുള്ള എംയുവി കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡാണ്. കൂടുതല്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുമായി സഞ്ചരിക്കാനാകുന്നതിനാല്‍ എംയുവികള്‍ അഥവാ മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് പ്രിയം. വാനിന്റെ ആകൃതിയിലുടെ ഈ വാഹനങ്ങള്‍ വളരെ ഉപയോഗപ്രദമാണ്.

സ്റ്റാര്‍, റിയ എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചാണ് സ്റ്റാറിയ എന്ന പേര് നല്‍കിയിട്ടുള്ളത്. ഭാവിയിലേക്കുള്ള വാഹനമായാണ് സ്റ്റാറിയ എംപിവി എത്തുക എന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ ഈ വലിയ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍, ലോഞ്ച്, ഡെലിവറി തീയതി എന്നിവയെക്കുറിച്ച് കമ്പനി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ദക്ഷിണേഷ്യന്‍ വിപണികളില്‍ വില്‍പ്പനയിലുള്ള സ്റ്റാറെക്സ് എംപിവിയുടെ പിന്‍ഗാമിയായി സ്റ്റാറിയ എംപിവിയെ 2021ല്‍ കമ്പനി ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 19.99 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയില്‍ ഈ കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ 10 സീറ്റര്‍ എംയുവിയാണിത്. ഇത് രണ്ട് മുതല്‍ 11 വരെ സീറ്റ് ഓപ്ഷനായി പരിവര്‍ത്തനം ചെയ്യാം. 3.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുക. മൈല്‍ഡ് ഹൈബ്രിഡ് കാറാണിത്. ഇതിന് ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. കാറിന്റെ കരുത്തുറ്റ 1998 സിസി എഞ്ചിനും 10 സീറ്റിംഗ് കപ്പാസിറ്റിയും ഇതിന്റെ പ്രത്യേകതകളാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഈ കാറില്‍ വാഗ്ദാനം ചെയ്യുന്നു. 300 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് കാറിനുള്ളത് ഹ്യുണ്ടായ് സ്റ്റാറിയയ്ക്ക് 290 പിഎസ് കരുത്തും 338 എന്‍എം പീക്ക് ടോര്‍ക്കും ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ കാറിനുള്ളത്. പെട്രോള്‍ ടര്‍ബോ എന്‍ജിനും ഡീസല്‍ എന്‍ജിനും ഈ കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വരെ ലഭ്യമായ ഹ്യുണ്ടേയ് സ്റ്റാറിയയുടെ 7 സീറ്റര്‍ പതിപ്പാണ് ഏറ്റവും പ്രീമിയം. പ്രീമിയം പതിപ്പില്‍ രണ്ടാം നിരയില്‍ ബക്കറ്റ് സീറ്റുകളാണ്. കൂടാതെ, കാലുകള്‍ വയ്ക്കാന്‍ പ്രത്യേകം സീറ്റ് എക്സ്റ്റന്‍ഡറുമുണ്ട്.

സ്റ്റാറിയയുടെ ഇന്റീരിയര്‍ ഒരു കപ്പലിന്റെ കോക്ക്പിറ്റ് അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. മുന്‍ നിരയിലെ സീറ്റുകള്‍ക്കിടയില്‍ ടണല്‍ ഇല്ല എന്നാണ് പ്രത്യേകത. ഗിയര്‍ബോക്സ് ലിവര്‍ ഡാഷ്‌ബോര്‍ഡിന്റെ അടിഭാഗത്തായി ക്രമീകരിച്ചത് മൂലമാണിത്. ലേയറുകള്‍ ആയി ക്രമീകരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡിന്റെ ആകര്‍ഷണം ഒത്ത നടുക്കുള്ള 10.25-ഇഞ്ച് ഫ്‌ലോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ആണ്. ഡ്യുവല്‍ ടോണ്‍, അപ്‌ഹോള്‍സ്റ്ററി ആംബിയന്റ് ലൈറ്റിങ് എന്നിവയും ഹ്യുണ്ടായ് സ്റ്റാറിയയിലുണ്ട്. 300 ലിറ്ററിന്റെ ബൂട്ട് സ്‌പേസാണ് കാറിനുള്ളത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.