മാനന്തവാടി: കണ്ണൂര് സര്വകലാശാല കോളജ് യൂണിയന് തിരഞ്ഞെടുപ്പില് കെ എസ് യുവിന് തകര്പ്പന് ജയം. എട്ട് വര്ഷത്തിന് ശേഷം മാനന്തവാടി മേരി മാതാ കോളജില് അഞ്ച് സുപ്രധാന സീറ്റുകള് ഉള്പ്പെടെ പത്തുസീറ്റുകളില് കെ എസ് യു വിജയിച്ചു. കൂളിവയല് ഡബ്ല്യു എം ഒ ഇമാം ഗസാലി കോളജില് ചെയര്മാന് സ്ഥാനം കെ എസ് യു സ്വന്തമാക്കി. ഇവിടെ എം എസ് എഫിനാണ് യൂണിയന്. മേരിമാതാ കോളജില് വൈസ് ചെയര്പേഴ്സണായി എല്വിന് സജു, ജനറല് സെക്രട്ടറിയായി ബെഞ്ചമിന് ജോര്ജ്ജ്, ജനറല് ക്യാപ്റ്റനായി സിനാന് എ എസും മാഗസിന് എഡിറ്ററായി ഷംനാദും ഫൈന് ആര്ട്സ് സെക്രട്ടറിയായി ജയേഷ് പി ജെയും തിരഞ്ഞെടുക്കപ്പെട്ടു. കൂളിവയല് ഇമാംഗസാലി കോളജില് കെ എസ് യുവിന്റെ നസ്ലന് എന് കെയാണ് ചെയര്മാന്. തരുവണ എം എസ് എസ് ആര് കോളജില് എം എസ് എഫിനാണ് യൂണിയന്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







