സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായവർക്ക് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. ഹയര്‍സെക്കണ്ടറി, ഹൈസ്കൂള്‍, യു.പി കാറ്റഗറിയിലായിരുന്നു മത്സരം. ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അധ്യാപക പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പ്രശ്നോത്തരി നിയന്ത്രിച്ചു. വിജയികൾക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എൻ ജിജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, മെമ്പർ ഷിജോയ് മാപ്ലശ്ശേരി, അസിസ്റ്റന്റ് സെക്രട്ടറി ഡി തദയൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







