മീനങ്ങാടി: സന്നദ്ധ രക്തദാന ദിനത്തിൽ ധ്വനി കൾച്ചറൽ സൊസൈറ്റി മീനങ്ങാടി, ബ്ലഡ് ഡോണേഴ്സ് കേരള വയനാട് സംയുക്തമായി സുൽത്താൻ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ ഉദ്ഘാടനം നിർവഹിച്ചു.ധ്വനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സി.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള വയനാട് പ്രസിഡന്റ് രഞ്ജിത് കുമാർ,ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:അബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







