കർഷകരുടെ മനോവീര്യം തകർക്കുന്ന നയം സർക്കാർ തിരുത്തണം ബി.എം.എസ്സ്.

പുൽപ്പള്ളി : കേരളത്തിലെ കാർഷികമേഖലയെ പ്രത്യേകിച്ച് നെൽകർഷകരുടെ മനോവീര്യം തകർക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി എം എസ്സ് സംസ്ഥാന ഡെപ്പ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശൻ പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന ബി എം എസ്സ്ത്രൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽകർഷകരുടെ പക്കൽ നിന്നും ശേഖരിച്ച നെല്ലിന്റെ പണം നൽകാതെ ദുരിതത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണ്. തൊഴിലാളികളുടെ സർക്കാർ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഈ സ്ഥിതി തുടർന്നാൽ നെൽ ഉൽപ്പാദനത്തിൽ നിന്നും കർഷകർ പൂർണ്ണമായും പിൻ തിരിയുന്ന സാഹചര്യം ഉണ്ടാകും. ഇത് കേരളത്തിന്റെ ഭക്ഷ്യ മേഖലയേയും സാമ്പത്തിക വ്യവസ്ഥിതിയേയും തകർക്കുവാൻ ഇടയാക്കും. അടിയന്തിരമായി കർഷകർക്ക് നൽകുവാനുള്ള തുക വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ത്രൈവാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഹരിദാസൻ കെ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ സന്തേഷ്. ജി അവതരിപ്പിച്ചു. കാർഷിക വിളകളെ സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക പെൻഷനും ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുക , വിലക്കയറ്റം തടയുക, വയനാട് മെഡിക്കൽ കോളേജ്‌ യാഥാർത്ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. ബി എം എസ്സ് സംസ്ഥാനസെക്രട്ടറി സിബി വർഗ്ഗീസ്, സംഘടനാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.എൻ.മുരളീധരന്റ പി.കെ.അച്ച്യുതൻ, ഐ.പി. കിഷോർ, അഡ്വ: വവിത എസ് നായർ, എൻ.ടി.സതീഷ് , പി.ആർ.സുരേഷ്, ശ്രീലത ബാബു, കെ.കെ.പ്രകാശൻ, പി.എച്ച് പ്രസന്ന, പി.എസ്.ശശീധരൻ, അരുൺ എം.ബി, അനിൽ. കെ.എസ്, അരുൺ കെ.ജയകൃഷ്ണൻ, സി.കെ.സുരേന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.