സ്വച്ഛത ഹി സേവ ശുചീകരണ പ്രവർത്തനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കമ്പളക്കാട് വാർഡ് 12ൽ മെമ്പർ നൂർഷ ചേനോത്തിന്റെ നേതൃത്വത്തിൽ നടന്നു. വരദൂർ പി.എച്ച്.സി ഡോക്ടർ അലോക്, വാർഡ് കൺവീനർ മുനീർ ചെട്ടിയാൻകണ്ടി,മൊയ്തു പത്തായകോടൻ, ഷാജി കെ കെ,റഷീദ്.സി ഷൈനി സിസ്റ്റർ,നഹീം സി, മൻസൂർ എം, ആശ വർക്കർ ശാന്ത,ബിന്ദു ശ്രീനിവാസൻ,റിയാസ് ഒ പി, സൂപ്പി സി എച്ച്,പാത്തുമ്മ കുട്ടി എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.