തിരികെ സ്കൂൾ പ്രവേശനോത്സവം പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസ് ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഫ്ലാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,വൈസ് ചെയർപേഴ്സൺ ബബിത,ജില്ലാ മിഷൻ ഡിപിഎം ജയേഷ് തുടങ്ങിയവർ സംസാരിച്ചു
ശുചിത്വ ക്യാമ്പെയിനിന്റെ ഭാമായി മാലിന്യമുക്ത പ്രതിജ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം നാസർ ചൊല്ലി കൊടുത്തു. ജനപ്രതിനിധികൾ എ.കെ തോമസ് ,ദീപ രാജൻ എന്നിവർ സന്നിഹിദ്ധരായിരുന്നു ആർപിമാർ ആനിമേറ്റർമാർ,എംഇസിമാർ എന്നിവർ നേ തൃത്വം നൽകി,446കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ 12ആർപിമാർ ക്ലാസിന് നേതൃത്വം നൽകി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.