ലോഞ്ചിംഗിന് ദിവസങ്ങള്‍ മാത്രം ; ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് ഫോണുകളുടെ വിലയും സവിശേഷതകളും പുറത്ത്

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് ലോഞ്ചിംഗിന് തയ്യാറെടുത്തിരിയ്ക്കുകയാണ്. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നീ ഡിവൈസുകള്‍ അടങ്ങുന്ന ഈ സീരീസിന്റെ വിലയും സവിശേഷതകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലീക്കായിരിക്കുകയാണ്. പ്രസ് റെന്‍ഡറുകളാണ് ഇപ്പോള്‍ ലീക്കായിരിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 8 നാല് വ്യത്യസ്ത നിറങ്ങളില്‍ വരാന്‍ സാധ്യതയുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയ്ക്ക് മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക.

പിക്‌സല്‍ ഫോണുകളില്‍ ഇതിനകം കണ്ടിട്ടുള്ള ഡിസൈനിലാണ് പുതിയ ഫോണുകളും പുറത്തിറങ്ങുകയെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. സൂക്ഷ്മമായ മാറ്റങ്ങള്‍ ഈ രണ്ട് ഡിവൈസുകളിലും പ്രതീക്ഷിക്കുന്നു. രണ്ട് ഫോണുകള്‍ക്കും സ്ലിം ബെസലുകളും പഞ്ച്-ഹോള്‍ നോച്ച്‌ ഡിസൈനും ഉണ്ടായിരിക്കും.

ലീക്കായ സവിശേഷതകള്‍ അനുസരിച്ച്‌ ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണില്‍ 6.17 ഇഞ്ച് ഫുള്‍ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 120HZ റിഫ്രഷ് റേറ്റും 2400×1080 പിക്‌സല്‍ റെസല്യൂഷനുമുള്ള ഡിസ്‌പ്ലെയാണ് ഇത്. കൂടുതല്‍ പ്രീമിയം മോഡലായ പിക്‌സല്‍ 8 പ്രോയില്‍ 3120×1440 പിക്‌സല്‍ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഗൂഗിള്‍ പിക്‌സല്‍ 8 പോലെ, പിക്‌സല്‍ 8 പ്രോയിലും 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 8 രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റുമായിരിക്കും ഫോണിനുണ്ടാവുക. ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയ്ക്ക് മൂന്ന് സ്റ്റോറേജ് വേരിയന്റുകളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 12 ജിബി റാം + 128 ജിബി, 12 ജിബി റാം + 256 ജിബി, 12 ജിബി റാം + 512 ജിബി എന്നിവയായിരിക്കും പിക്‌സല്‍ 8 പ്രോയുടെ വേരിയന്റുകള്‍.

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസിലെ രണ്ട് സ്മാര്‍ട്ട്ഫോണുകളും 50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പിക്സല്‍ 8ല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്കായി സോണി IMX386 സെന്‍സറടങ്ങുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കാം. ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയില്‍ 64 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയും 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയുമടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക. രണ്ട് ഫോണുകളിലും 11 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ സെന്‍സറുണ്ടാകുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണിന് 799 യൂറോ മുതലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 70,200 രൂപയോളം വരും. അതേസമയം ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയുടെ വില 1099 യൂറോ മുതല്‍ ആരംഭിക്കും. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 96,500 രൂപയോളമായിരിക്കും.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.