ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷൻ സ്പ്രിംഗ് സംഘടനയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി. നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വത്സ ജോയി അധ്യക്ഷത വഹിച്ചു .ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ആശംസ അർപ്പിച്ചു .ജാൻസി ബെന്നി ,സുനി ജോബി, ആതിര, ബബിത ,സിന്ധു, മേരി, മുംതാസ് എന്നിവർ നേതൃത്വം നൽകി.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






