പടിഞ്ഞാറത്തറ: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ 1495 ആം ജന്മദിനത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ അൽ ഹസന സിഎം സെന്ററിനു കീഴിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3 മണിക്ക് മഹല്ല് സെക്രട്ടറി നൗഷാദ് സഖാഫി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.മൗലിദ് പാരായണത്തിന് ശേഷം മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു. മഹല്ല് ഖത്തീബ് അബ്ദുല്ല സ അദി കൊച്ചാറ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ഉനൈസ് അഹ്‌സനി സ്വാഗതവും വൈസ് ചെയർമാൻ മുഹമ്മദ് സ്വാലിഹ് ലത്ത്വീഫി നന്ദിയും പറഞ്ഞു.
കോവിഡ് കാലത്തെ കണക്കിലെടുത്ത് അൽ ഹസന സിഎം സെൻറർ യൂട്യൂബ് ചാനലിലൂടെ ലൈവ് ആയിരുന്നു പരിപാടി.മീലാദാഘോഷ ത്തിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ് ത് വീടുകളിലേക്ക് എത്തിച്ചു, മദ്രസ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.
പുലർച്ചെ നാലുമണിക്ക് നടന്ന പ്രഭാത മൗലിദ് വിശ്വാസികളെ മദീനയിലേക്ക് ആനയിച്ചു. സ്ത്രീകൾക്കുവേണ്ടി പ്രത്യേകമായി നടത്തിയ പ്രൊഫെറ്റിക് ക്വിസ് ശ്രദ്ധേയമായി. റബീഉൽഅവ്വൽ അവസാനം സ്വലാത്ത് സമർപ്പണം നടത്തി പ്രാർഥനാ മജ്‌ലിസ് സംഘടിപ്പിക്കും. അതോടു കൂടെ ഈ വർഷത്തെ ത്വീബു റബീഅ് 2020 മീലാദ് ക്യാമ്പയിൻ സമാപിക്കും.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക