ലോകവിനോദസഞ്ചാര ദിനാഘോഷ സമാപനപരിപാടികളുടെ ഭാഗമായി വയനാട് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിനോദസഞ്ചാര രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്റ്സ്(നിര്‍മ്മിത ബുദ്ധി) സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്‍പ്പശാല നടത്തി. പടിഞ്ഞാറത്തറ താജ് റിസോര്‍ട്ടില്‍ നടന്ന ശില്‍പശാല ഡി.ടിപി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. ഡ.ിടി..പി.സി. സെക്രട്ടറി കെ.ജി. അജേഷ്. അദ്ധ്യക്ഷത വഹിച്ചു. ശില്‍പ്പശാലയ്ക്ക് ഹാഷ് ഫ്യൂച്ചര്‍സ്‌കൂള്‍ സി.ഇ.ഒ യും സഹസ്ഥാപകനുമായ ശിഹാബുദീന്‍, ഇന്ത്യയിലെ മുന്‍നിരഡിജിറ്റല്‍മാര്‍ക്കറ്റിംഗ് കമ്പിനികളില്‍ഒന്നായ കെന്‍പ്രിമോസ്ഥാപകനുംസി.ഇ.ഒ യും ആയ എം.കെ നൗഷാദ്, ഡാറ്റാ അനലിസ്റ്റ്, ഐ.ഐ.ടി മദ്രാസ് അമീര്‍ അലി അബ്ദുളള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ,്ഡാറ്റാ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍ നടത്തി. സമാപന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, മുഖ്യാതിഥിയായി. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







