ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുമാസം കാലിത്തീറ്റ വിതരണം ചെയ്യും. 25 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. 50 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍, വാര്‍ഡ് മെമ്പര്‍മാരായ ജോഷി ചാരുവേലില്‍, രാജു തോണിക്കടവ്, ബാബു കണ്ടത്തിന്‍കര, പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ കെ.എസ് പ്രേമന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.കെ സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







